അട്ടപ്പാടി ചുരത്തില്‍ ഇന്ന് മുതല്‍ 31 വരെ ഗതാഗത നിരോധനം
അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിരോധനം. ഇന്ന് മുതല്‍ ഈ മാസം 31 വരെ ഗതാഗത നിരോധനം തുടരും. ആംബുലന്‍സുകളെ മാത്രം ഈ സമയം കടത്തിവിടും.
ഇന്ന് രാവിലെ ആറ് മുതല്‍ 31ന് വൈകിട്ട് ആറ് വരെയാണ് വാഹനങ്ങള്‍ക്ക് ചുരം റോഡില്‍ നിരോധനമുള്ളത്. മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീകരണമാണ് നടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി റോഡില്‍ ഇന്റര്‍ലോക്ക് ഇടും. ആംബുലന്‍സിനൊപ്പം പൊലീസ് വാഹനങ്ങളും ഫയര്‍ഫോഴ്‌സ് വാഹനങ്ങളും ചുരം േറാഡ് വഴി കടത്തിവിടും.
പൊതുജനങ്ങള്‍ക്കായി നിരോധനമുള്ള ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മണ്ണാര്‍ക്കാട് മുതല്‍ ഒന്‍പതാം വളവിന് സമീപം വരെ സര്‍വീസ് നടത്തും. ഒന്‍പതാം വളവിന് ശേഷം പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഒരോ മണിക്കൂര്‍ ഇടവേളയില്‍ സര്‍വീസ് നടത്തും.