Monday, April 14, 2025
Kerala

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധം; കേസ് ഏറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങി എന്‍ഐഎ

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ നടപടികള്‍ ആരംഭിച്ചു. കേസ് രേഖകള്‍ കീഴ്‌ക്കോടതിയില്‍ നിന്ന് ഏറ്റെടുക്കാന്‍ അപേക്ഷ നല്‍കി. കേസ് ഡയറി ആവശ്യപ്പെട്ട് ഡിജിപിക്ക് ഉടന്‍ കത്ത് നല്‍കും. ശ്രീനിവാസന് നേരെ നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആര്‍എസ് എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു മൂത്താന്തറ ആരപ്പത്ത് എ ശ്രീനിവാസന്‍. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

2021 നവംബര്‍ 15ന് പാലക്കാട് എലപ്പുള്ളിയിലെ ശരത് നിവാസില്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ തുടര്‍ച്ചയായാണ് സുബൈര്‍ വധവും ശ്രീനിവാസന്‍ വധവും നടന്നത്. ഈ രണ്ട് കേസുകളിലെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും എന്‍ഐഎ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *