Saturday, April 12, 2025
Kerala

പ്രണയ നൈരാശ്യവും പെൺസുഹൃത്തിന്റെ ബന്ധുക്കൾ മർദ്ദിച്ചതും യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചു; ആഴിമലയിലെ കിരണിന്റെ മരണത്തിൽ പൊലീസ്

തിരുവനന്തപുരം ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്. പെൺസുഹൃത്തിന്റെ ബന്ധുക്കൾ മർദ്ദിച്ചതും,പ്രണയ നൈരാശ്യവും ആത്മഹത്യയ്ക്ക് കരണമായെന്നാണ് കണ്ടെത്തൽ. പെൺസുഹൃത്തിന്റെ ബന്ധുക്കൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസ് കുറ്റപത്രം നൽകും. കിരണത്തിന്റെ ബന്ധുക്കളായിരുന്നു കൊലപാതകമെന്ന സംശയം ഉന്നയിച്ചത്.

പെൺസുഹൃത്തിനെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ ജൂലൈ 9 നാണു ആഴിമലയിൽ കാണാതാകുന്നത്.ജൂലൈ 13 നു തമിഴ്നാട്ടിലെ കുളച്ചിലിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.ആഴിമലയിൽ വെച്ച് കിരൺ ഭയന്നോടുന്ന സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് കൊലപാതകമെന്ന് ബന്ധുക്കൾ ആരോപിച്ചത്.എന്നാൽ പെൺസുഹൃത്തിന്റെ ബന്ധുക്കളെ ഭയന്നോടിയ കിരൺ കടലിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.കൊലപാതകമല്ലെന്നു പോലീസ് ഉറപ്പിക്കുന്നത് ഇങ്ങനെ.കടലിൽ നിന്ന് അരകിലോമീറ്റർ അകലെവച്ച് മർദിച്ച ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ കിരണിനെ പിന്തുടർന്നിട്ടില്ലെന്ന് സാക്ഷിമൊഴികളുണ്ട്.കിരൺ ഭയന്നോടുന്ന സി.സി.ടി.വി ദൃശ്യങ്ങളുണ്ടങ്കിലും കിരണിന് പിന്നാലെയാരും വരുന്നില്ലെന്ന് ആ ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേ സമയം ആത്മഹത്യ ആണെന്ന് പൊലീസ് ഉറപ്പിക്കുന്നത് മൂന്നു കാരണങ്ങൾ കൊണ്ടാണ്. കിരണിനേപ്പോലൊരാൾ കടലിലേക്ക് ചാടുന്നത് കണ്ടതായി ആസമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ട് സാക്ഷികളുടെ രഹസ്യമൊഴിയുണ്ട്.ആത്മഹത്യയ്ക്ക് സമാനരീതിയിൽ കിരണിന്റെ ചെരുപ്പ് പാറക്കെട്ടുകളിൽ നിന്ന് ലഭിച്ചു.കിരണിന് പ്രണയനൈരാശ്യമുണ്ടായിരുന്നൂവെന്ന സുഹൃത്തുക്കളുെട മൊഴിയുമുണ്ട്.അതേ സമയം ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.പെൺകുട്ടിയുടെ സഹോദരൻ ഹരി, സഹോദരി ഭർത്താവ് രാജേഷ് എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കുറ്റപത്രം നൽകും.

Leave a Reply

Your email address will not be published. Required fields are marked *