കാരക്കോണത്തു ത്രേസ്യാപുരം സ്വദേശി ശിഖകുമാരി (51) ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്
തിരുവനന്തപുരം : കാരക്കോണത്തു ത്രേസ്യാപുരം സ്വദേശി ശിഖകുമാരി (51) ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (28) കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. ശാഖയെ രണ്ടുമാസം മുന്‍പാണ് അരുണ്‍ വിവാഹം ചെയ്‌തത്. ഷോക്കടിപ്പിച്ചു കൊന്നുവെന്ന് അരുണ്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പുലര്‍ച്ചെയാണ് ശിഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരന്നു.