കലോത്സവത്തിനിടെ പീഡനശ്രമം; കൊല്ലത്ത് അധ്യാപകനെതിരെ പോക്സോ കേസ്
കൊല്ലം കടയ്ക്കലിൽ ഉപജില്ലാ സ്കൂൾ കലോല്‍സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. ചടയമംഗലത്തെ എയ്‌ഡഡ് സ്‌കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ബസിൽ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ആദ്യം മറ്റ് അധ്യാപകരോട് പരാതി പറയുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഒളിവിലുള്ള അധ്യാപകനായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.