സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു; വകുപ്പ് തല അന്വേഷണവും
ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സർക്കാരിന്റെ നിർദേശപ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്
സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി ഈസ്റ്റ് പോലീസ് അസി. കമ്മീഷണർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ സിഐക്ക് ഗുരുതര പിഴവ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
മൊഫിയയുടെ ആത്മഹത്യക്ക് പിന്നാലെ സുധീറിനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സ്‌റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. തുടർന്നാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്.