വീണ്ടും സമരം പ്രഖ്യാപിച്ച് അനുപമ; ഡിസംബർ 10 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ
കുട്ടിയെ തിരികെ ലഭിച്ചെങ്കിലും സമരം തുടരുമെനന്ന് അനുപമ. ഡിസംബർ 10 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുമെന്നും അനുപമ പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ സമരം തുടരാനാണ് തീരുമാനം.
ടിവി അനുപമ ഐഎഎസ് നൽകിയ അന്വേഷണ റിപ്പോർട്ട് സി ഡബ്ല്യു സിയെയും ശിശുക്ഷേമ സമിതിയെയും സംരക്ഷിക്കുന്ന തരത്തിലുള്ളതാകാനാണ് സാധ്യത. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ആരൊക്കെ മൊഴി നൽകി, എന്താണ് മൊഴി എന്നതൊക്കെ പുറത്തുവരണം. എന്നാലേ തനിക്കെതിരെയുള്ള വ്യാജ പ്രചാരണം അവസാനിക്കു. അച്ഛനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നും അനുപമ കുറ്റപ്പെടുത്തി