Friday, January 24, 2025
Kerala

വായ്പവാഗ്‌ദാനം നിരസിച്ചു; ഭീഷണിയുമായി ഓൺലൈൻ സംഘം

വായ്പവാഗ്‌ദാനം നിരസിച്ചതിന് ഓൺലൈൻ സംഘത്തിൻറെ ഭീഷണി. ഉയർന്ന തുകയുടെ വായ്പ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ സംഘം.

പത്തനംതിട്ട തിരുവല്ല തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽകുമാറിനാണ് ഓൺലൈൻ വായ്പാ സംഘത്തിൻറെ ഭീഷണി. തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകുന്നുവെന്ന് യുവാവ് അനിൽകുമാർ സൈബർ സെല്ലിൽ പരാതി നൽകി.

ആദ്യം 20000 രൂപയുടെ വായ്‌പ അനിൽകുമാർ എടുത്തിരുന്നു അത് തിരിച്ചടച്ചു. മൂന്ന് തവണയായി ഇങ്ങനെയെടുത്ത വായ്പകൾ അനിൽകുമാർ തിരിച്ചടച്ചു. അതിന് ശേഷമാണ് ഒരു ലക്ഷം രൂപ വായ്‌പ തരാം എന്നുപറഞ്ഞ് ഓൺലൈൻ സംഘം മെസ്സേജ് വന്നത്. അനിൽകുമാർ അത് അപ്പോൾ തന്നെ നിരസിച്ചിരുന്നു.

ഇതിന് ശേഷം ലോണെടുക്കാൻ നിർബന്ധിച്ചു കൊണ്ട് വ്യാപകമായി കോളുകൾ വരികയായിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് ഇദ്ദേഹത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ആപ്പ് അയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *