ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ്; മുഖ്യ പ്രതി പിടിയിൽ
ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിലെ മുഖ്യ പ്രതി ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. സഹകരണ സംഘം മുൻ പ്രസിഡന്റ് ഗോപിനാഥൻ നായരാണ് പിടിയിലായത്. കൊട്ടാരക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 200ലധികം കോടി രൂപയുടെ തട്ടിപ്പ് നടന്നതായാരുന്നു കേസ്. സഹകരണ സംഗം തട്ടിപ്പ് കേസിലെ രണ്ടാം പ്രതി വെള്ളായണി സ്വദേശി പ്രദീപ് കുമാറിനെ ഈ വർഷം ഫെബ്രുവരി ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ബിഎസ്എൻഎൽ സഹകരണ സംഘം സെക്രട്ടറിയായിരുന്നു പ്രദീപ് കുമാർ.