Wednesday, January 8, 2025
Kerala

മാസപ്പടി വിവാദത്തിലും കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണക്കുന്ന സിപിഐഎം സമീപനം ജനങ്ങളെ പറ്റിക്കുന്നത്; വി മുരളീധരൻ

എ സി മൊയ്തീനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ജനങ്ങളെ പരിഹസിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തെളിവുകൾ ലഭിക്കുമ്പോൾ ഇരവാദവുമായി രംഗത്തെത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഇ ഡി അന്വേഷണത്തിൽ സിപിഐഎമ്മിന് എതിർപ്പുണ്ടെങ്കിൽ നിയപാത്രമായി നേരിടണം. തട്ടിപ്പുകൾ കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ബാധ്യതയുണ്ട്.

ഇഡിയുടെ നടപടിയിൽ എതിർപ്പുണ്ടെങ്കിൽ നിയമപരമായി നേരിടണം. ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടാകാൻ മൊയ്തീൻ ബിസിനസുകാരനല്ലല്ലോ. കരുവന്നൂരിൽ നടന്നത് പുറത്തു വരുന്നതിൽ മാർക്സിസ്റ്റ് പാർട്ടി എന്തിന് ഭയക്കണം.

മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയത് നിയമപരിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവാണ്.മാസപ്പടി വിവാദത്തിലും സിപിഐഎം ഇങ്ങനെ തന്നെ പറയുന്നു. ടാക്‌സ് അടച്ചോ എന്നല്ലല്ലോ സിപിഎമ്മിനോട് ചോദിച്ചത്. മാസപ്പടി വാങ്ങിയോ എന്നല്ലേ? കരിവന്നൂരിലും കരിമണലിലും സിപിഐഎം വിശദീകരണം നൽകണം.

കേരളത്തിന് അർഹമായ നികുതി വിഹിതം നൽകിയിട്ടുണ്ട് .കേന്ദ്രം തീരുമാനിക്കുന്നതല്ല,ധനകാര്യ കമ്മീഷൻ ആണ് നികുതി വിഹിതം തീരുമാനിക്കുന്നത് .ഇത് അറിയില്ലെങ്കിൽ മന്ത്രിമാർ അറിയുന്നവരോട് ചോദിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *