വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണം; പൊലീസിന് ഹൈക്കോടതി നിര്‍ദേശം
മത്സ്യത്തൊഴിലാളികളുടെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്.
മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
സുരക്ഷയ്ക്ക് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം നടക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഹര്‍ജികള്‍ കോടതിയിലെത്തിയത്. മ്പനി ജീവനക്കാര്‍, തൊഴിലാളികള്‍, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവരുടെ ജീവന് ഭീഷണിയുണ്ട്. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം തുറമുഖ നിര്‍മാണം തുടരേണ്ടതുണ്ട്. പദ്ധതി മേഖലയിലേക്ക് നിര്‍മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് അടക്കം സംരക്ഷണം ഉറപ്പാക്കണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെട്ടിട്ടു.