Monday, January 6, 2025
Kerala

എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ്; മന്ത്രി നിരീക്ഷണത്തിൽ പോയി

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് അനക്‌സ് 1 ലെ അഞ്ചാം നില അടച്ചിട്ടു

വകുപ്പിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയും മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയി. ഇവർക്ക് ഉടൻ കൊവിഡ് പരിശോധന നടത്തും. അടുത്ത മൂന്നാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് രോഗവ്യാപനം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്‌

Leave a Reply

Your email address will not be published. Required fields are marked *