സുൽത്താൻ ബത്തേരി മന്ദംക്കൊല്ലി ബീവറേജിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ബത്തേരി സ്വദേശിയായ ആനിമൂട്ടിൽ വീട്ടിൽ പീതാംബരൻ (62) ആണ് കൊല്ലപ്പെട്ടത്. ബത്തേരിയിലെ ഒരു കെട്ടിട ഉടമയായ ഇയാൾ മുമ്പ് ആലപ്പി പാഴ്സൽ സർവീസ് എന്ന സ്ഥാപനം നടത്തിയിരുന്നു.