വയനാട് സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സംഭവത്തിൽ രണ്ട് പേർ പൊലിസ് കസ്റ്റഡിയിൽ
വയനാട് സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സംഭവത്തിൽ രണ്ട് പേർ പൊലിസ് കസ്റ്റഡിയിൽ.
ഇന്ന് പുലർച്ച ഒന്നരയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി.
മന്ദം കൊല്ലി ബീവറേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലിസ് തുടർ നടപടികൾ സ്വീകരിക്കുന്നു.