സുൽത്താൻ ബത്തേരി പഴുപ്പത്തൂർ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി: പഴുപ്പത്തുർ കാവുംകരകുന്ന് ആലുംപറമ്പിൽ പരേതനായ കറപ്പന്റെ ഭാര്യ തങ്കയെ ആണ് തീ പൊള്ളലേറ്റ്. മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 ഓടെ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് അയൽവാസികൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്കയെ പൊളളലേറ്റ നിലയിൽ കണ്ടത്. ഉടനെ തീ അണച്ചെങ്കിലും തങ്കയെ രക്ഷപ്പെടുത്താനായില്ല. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മകൻ രാധാകൃഷ്ണൻ ജോലിക്ക് പോയതിനു ശേഷമാണ് സംഭവം. മകൾ ഓമന വിവാഹിതയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻ ബത്തേരി പോലീസ് തുടർ നടപടികൾ ആരംഭിച്ചു.