അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി
സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി. ചെമ്പിലോട് മേഖലാ സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് സജേഷ്. ഇയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് അർജുൻ സ്വർണക്കടത്തിനായി ഉപയോഗിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു.
സജേഷിനെ പുറത്താക്കാത്ത നടപടിയിൽ ഡിവൈഎഫ്‌ഐക്ക് നേരെ വിമർശനമുയർന്നിരുന്നു പിന്നാലെയാണ് നടപടി. അതേസമയം സജേഷിന്റെ കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്ന് സംബന്ധിച്ച് പോലീസ് വിവരങ്ങൾ തേടുകയാണ്.