വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്? ഡോ സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്നതില്‍ ഗവര്‍ണര്‍ക്ക് എതിര്‍പ്പ്
എംജി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിര്‍പ്പ്. സര്‍ക്കാരിനോട് വേറെ പാനല്‍ നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് സീനിയര്‍ പ്രൊഫസര്‍മാരുടെ പേര് നല്‍കാനാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഡോ സാബു തോമസിനെ പിരിച്ചുവിടാന്‍ മുന്‍പ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ശനിയാഴ്ച സാബു തോമസ് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എം ജി സര്‍വകലാശാല വി സിയുടെ പ്രായപരിധി 65 വയസ് ആയതിനാല്‍ പുനര്‍നിയമനം നല്‍കാമെന്നാണ് കത്തിലൂടെ മന്ത്രി ആര്‍ ബിന്ദു വിശദീകരിച്ചിരുന്നത്. വി സിയുടെ കാലാവധി അവസാനിക്കുമ്പോള്‍ ആര്‍ക്ക് ചുമതല നല്‍കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ പുനര്‍നിയമനം എന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നത്.
സുപ്രിംകോടതി ഇടപെടലിന്റെ ഉള്‍പ്പെടെ അടിസ്ഥാനത്തിലാണ് മുന്‍പ് സാബു തോമസിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ തന്നെയാണുള്ളത്. സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള മറ്റൊരു ഏറ്റുമുട്ടലിന് സര്‍ക്കാരിന്റെ പുതിയ നീക്കം വഴിതുറന്നേക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.