ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപിയിൽ രാജി; പ്രമേയം പാസാക്കി യുവജന വിഭാഗവും
മന്ത്രി എ കെ ശശീന്ദ്രന് ഏലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻ സി പിയിൽ രാജി. എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം പി എസ് പ്രകാശനാണ് രാജിവെച്ചത്. യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പന്റെ പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രകാശൻ പറഞ്ഞു
ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തുവന്നിട്ടുണ്ട്. ശശീന്ദ്രൻ മാറി നിൽക്കണമെന്നാവശ്യപ്പെട്ട് എൻ വൈ സി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ കൂടി പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
എൻസിപിയിലും ടേം വ്യവസ്ഥ കൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ടെന്നും പക്ഷേ പരാതികൾ നേരത്തെ അറിയിക്കണമെന്നുമായിരുന്നു പീതാംബരന്റെ പ്രതികരണം. ഇന്ന് രാവിലെ ഏലത്തൂരിലും പാവങ്ങാടും ശശീന്ദ്രനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.