വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; പ്രവര്‍ത്തകരെ താക്കീത് ചെയ്യുമെന്ന് വി കെ ശ്രീകണ്ഠന്‍
വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി വി കെ ശ്രീകണ്ഠന്‍ എംപി. ദൃശ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യും. പ്രവര്‍ത്തകരോ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല. പോസ്റ്റ്‌റിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബര്‍ ആക്രമണമാണെന്നും വി കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
പോസ്റ്റര്‍ ഒട്ടിക്കാനോ അല്ലെങ്കില്‍ വന്ദേഭാരത് ട്രെയിനിന്റെ മുകളില്‍ പരസ്യം ചെയ്യാനൊന്നും ആര്‍ക്കും നിര്‍ദേശം കൊടുത്തിട്ടില്ല. മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ മഴവെള്ളം കിനിഞ്ഞിറങ്ങുമ്പോള്‍, അതിനുമുകളില്‍ പോസ്റ്ററുകള്‍ വച്ച് സെല്‍ഫി എടുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു.
പോസ്റ്റര്‍ ഒട്ടിച്ചത് ആരും മനപ്പൂര്‍വ്വം ചെയ്തതായിട്ട് തോന്നുന്നില്ല.
ഇതൊരു ഗുരുതരമായ കൃത്യവിലോപമായി കാണേണ്ടതില്ല. ഗൂഢാലോചനയോ ആസൂത്രിതമോ ഉണ്ടായിട്ടില്ലെന്നും ട്രെയിന്‍ വികലമാക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്റെ ചിത്രങ്ങള്‍ ട്രെയിനിലെ ജനലില്‍ ഒട്ടിച്ചത്. ഉടന്‍ തന്നെ ആര്‍പിഎഫ് പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപി വ്യാജ പ്രചരണം നടത്തുകയാണ്. റെയില്‍വേയുടെ ഇന്റലിജന്‍സ് വിഭാഗം വേണമെങ്കില്‍ അന്വേഷണം നടത്തട്ടെ എന്നും വി കെ ശ്രീകണ്ഠന്‍ പ്രതികരിച്ചു.