Thursday, January 23, 2025
Kerala

എട്ട് വയസുകാരിയുടെ മരണത്തിന് കാരണം ‘ബോംബയിൽ’ പ്രതിഭാസം; പ്രാഥമിക വിവരങ്ങൾ പുറത്ത്

തൃശ്ശൂർ തിരുവില്വാമലയിൽ എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട ഫോൺ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. തൃശ്ശൂർ ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധന നടക്കുക. ‘ബോംബയിൽ’ എന്ന് വിളിക്കുന്ന കെമിക്കൽ എക്‌സ്ലോഷൻ പ്രതിഭാസമാണ് ഫോണിൽ ഉണ്ടായതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറു കൊണ്ടോ ഫോൺ ചൂടാകുന്നതാണ് ബോംബയിൽ എന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്നത്.. ബാറ്ററിയിലെ ലിഥിയം – അയൺ എന്നിവയ്ക്ക് സംഭവിക്കുന്ന രാസമാറ്റം ആണ് അപകടകാരണം. സെക്കൻഡുകൾ കൊണ്ട് വാതകം വെടിയുണ്ട കണക്കെ ഫോണിൽ നിന്ന് പുറത്തേക്ക് ചിതറുന്നതാണ് ഈ പ്രതിഭാസം. തിരുവില്വാമലയിൽ ഫോണിന്റെ ഡിസ്‌പ്ലേയ്ക്കിടയിലൂടെയാണ് പൊട്ടിത്തെറി ഉണ്ടായത്.. ഡിസ്‌പ്ലേ തകർന്നതൊഴിച്ചാൽ പ്രത്യക്ഷത്തിൽ ഫോണിന് തകരാർ കാണുന്നില്ല. തൃശ്ശൂർ ഫോറൻസിക് സയൻസ് ലാബിൽ ഫോൺ തുടർ പരിശോധനയ്ക്ക് വിധേയമാക്കും.

2017 ലാണ് പാലക്കാട് ഷോപ്പിൽ നിന്ന് അപകടത്തിനിടയാക്കിയ എംഐ ഫോൺ വാങ്ങുന്നത്. അപകടത്തിൽ മരിച്ച ആദ്യത്തെ സ്ത്രീയുടെ അച്ഛൻ അശോക് കുമാറിന്റെ സഹോദരനാണ് ഫോൺ വാങ്ങി നൽകിയത്. രണ്ടുവർഷം മുമ്പ് ബാറ്ററി തകരാറായി. ഇത് മാറ്റി കിട്ടിയതും ഇതേ കടയിൽ നിന്നാണ്. ഒരുമാസം സമയമെടുത്തു.

കേരളത്തിൽ ഇത്തരമൊരു അപകടം ആദ്യമായതിനാൽ അതിവഗൗരവത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.. കുന്നംകുളം എസിപി ടി എസ് സിനോജും പഴയന്നൂർ ഇൻസ്‌പെക്ടർ ബിന്ദു കുമാറുമാണ് അന്വേഷണ ചുമതല വഹിക്കുന്നത്.. സമാനമായ രീതിയിൽ ബോംബെയിൽ എന്ന പ്രതിഭാസം മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *