കൊവിഡ് വ്യാപനം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ബുധനാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.