Tuesday, January 7, 2025
Kerala

മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണം; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

എഴുപത്തിനാലാമാത് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ പ്രാധാന്യമുള്‍ക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണം. എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യമുണ്ട്.അവ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

വൈവിധ്യപൂര്‍ണ്ണമായ സാംസ്‌കാരികതകളെ തുല്യപ്രാധാന്യത്തോടെ കോര്‍ത്തിണക്കി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സത്തയെ നിര്‍ണ്ണയിക്കുന്നതും നിര്‍വചിക്കുന്നതും ഭരണഘടനയാണ്. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി നമ്മുടെ രാജ്യത്തെ ഉയര്‍ത്തണം.

ഭരണഘടനയുടെ പ്രാധാന്യമുള്‍ക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് ഈ ലക്ഷ്യങ്ങള്‍ ഏറ്റെടുത്ത് നമുക്ക് മുന്നോട്ടു പോകാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം റിപ്പബ്ലിക് ദിന ആശംസകള്‍ നേരുന്നു’. മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *