Sunday, January 5, 2025
Kerala

ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ രണ്ട് ദിവസം കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഹര്‍ ഘര്‍ തിരംഗ പരിപാടി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ബിജെപി ആരോപിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. വീടുകള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍, ക്ലബുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി ഹര്‍ ഘര്‍ തിരംഗ പരിപാടിയില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി.

എല്ലാ പ്രവര്‍ത്തകരുടെയും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തിണമെന്ന് കെപിസിസിയും നിര്‍ദേശിച്ചു. അതിനിടെ ഹര്‍ ഘര്‍ തിരംഗ പരിപാടി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാണ് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിമര്‍ശനം. പതാക എത്തിക്കാന്‍ ചുമതലപ്പെടുത്തിയ കുടുംബശ്രീയും ചില സ്‌കൂളുകളും ഉത്തരവാദിത്വം നിര്‍വഹിച്ചില്ല. ഇക്കാര്യത്തില്‍ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *