പൂവച്ചലിൽ ഗുണ്ടാ ആക്രമണം; ഗൃഹനാഥാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചു
പൂവച്ചൽ ഉണ്ടപ്പാറയിൽ ഗുണ്ടാ ആക്രമണം. ഗൃഹനാഥാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനെയാണ് ആക്രമിച്ചത്. ഫറൂക്കിനെ ആശുപത്രിയിലേക്ക് മാറ്റി. പത്തിലധികം ബൈക്കുകളിലാണ് അക്രമി സംഘം എത്തിയത്.
അക്രമികളുടെ പക്കലുണ്ടായിരുന്ന വാളുകൾ പൊലീസ് കണ്ടെടുത്തു. ലഹരി മാഫിയ സംഘമാണ് ആക്രണത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു.