വനിതാ ഡോക്ടർക്ക് മർദനമേറ്റ സംഭവം; പിജി ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ഒപി ബഹിഷ്കരിക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പളിന്റെ ഓഫീസിലേക്കും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ മാർച്ചും നടത്തും. പണിമുടക്കിന് ഹൗസ് സർജൻമാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് പണിമുടക്ക്. ബുധനാഴ്ച പുലർച്ചെയാണ് രോഗിയുടെ മരണവിവരം അറിയിച്ചതിനെ തുടർന്ന് ബന്ധു ഡോക്ടറെ മർദിച്ചത്.