Monday, January 6, 2025
KeralaTop News

മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ നാളെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും

മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ നാളെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. അത്യാഹിതം, കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള എല്ലാ സർവീസുകളും ബഹിഷ്‌കരിക്കും. നാളെ രാവിലെ 8 മുതൽ മറ്റന്നാൾ രാവിലെ 8 വരെയാണ് പണിമുടക്ക്. പി ജി ഡോക്‌ടേഴ്‌സിന്റെ സമരം കാരണം ജോലി ഭാരം വർധിച്ചെന്ന് ഹൗസ് സർജൻമാർ അറിയിച്ചു.

 

അതേസമയം സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പി.ജി ഡോക്ടർമാരുടെ സമരം ഇന്നും തുടരും. പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളജ് അധ്യാപകരടക്കമുള്ള സംഘടനകൾ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചു. ഒപി, ഐപി സേവനങ്ങൾ ബഹിഷ്കരിക്കാനാണ് തീരുമാനം.

സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ചർച്ചകൾക്ക് ഇതുവരെ വഴിയൊരുങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം അടക്കം കൊവിഡൊഴികെ എല്ലാ ചികിത്സാ വിഭാഗങ്ങളും ബഹിഷ്കരിച്ചുള്ള സമരം മൂന്നാംദിവസത്തിലേക്കാണ് കടക്കുന്നത്. സമരത്തെ തുടർന്ന് പ്രധാന ചികിത്സാ വിഭാഗങ്ങളും ശസ്ത്രക്രിയകളും പരിമിതപ്പെടുത്തിയ നിലയിലാണ്. ശമ്പള വർധനവിലെ അപാകതകൾ പരിഹരിക്കാനാവശ്യപ്പെട്ട് കെജിഎംഒഎയുടെ നിൽപ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *