തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികൾ
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.70 രൂപയും ഡീസലിന് 95.86 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 104.67 രൂപയും ഡീസലിന് 97.77 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.91 രൂപയും 96.07 രൂപയുമാണ്.
ക്രൂഡ് ഓയിലിന്റെ വില വര്‍ധനയാണ് ഇന്ധനവില ഉയരുവാന്‍ കാരണമെന്നാണ് എണ്ണ കമ്പനികളുടെ ന്യായം