ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ എബിവിപി ആക്രമണം
പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. കഞ്ചിക്കോട് ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥിയായ വിശാലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
എബിവിപി പ്രവർത്തകരാണ് പിന്നിൽ എന്നാണ് എസ്എഫ്ഐ ആരോപണം.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടേറിയറ്റ് അംഗമാണ് വിശാൽ. ലഹരി വില്പന ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിശാലിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് – എബിവിപി ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും എസ്എഫ്ഐ അറിയിച്ചു.