Thursday, January 2, 2025
Kerala

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന് ലത്തീൻ സഭയുടെ ഇടയലേഖനം

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ലത്തീൻ അതിരൂപത. പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിലാണ് ലത്തീൻ അതിരൂപത ആവശ്യം ഉന്നയിച്ചത്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തണം. തീര ശോഷണം ഇല്ലാതാക്കാൻ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

ക്യാംപുകളിൽ താമസിക്കുന്നവരെ വാടക വീടുകളിലേക്ക് താൽക്കാലികമായി പുനരധിവസിപ്പിക്കണമെന്നും ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നു. രൂപതകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്തു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി, സഭാവിശ്വാസികൾ രംഗത്തിറങ്ങാനും ഇടയലേഖനത്തിലൂടെ ലത്തീൻ സഭ ആഹ്വാനം ചെയ്യുന്നു. ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി ആകരുത് വികസനമെന്നും തീരദേശവാസികൾ അറബിക്കടലിൽ മുങ്ങിത്താഴുകയാണെന്നും ലത്തീൻ അതിരൂപതയുടെ ഇടയ ലേഖനം.

Leave a Reply

Your email address will not be published. Required fields are marked *