Sunday, April 13, 2025
Kerala

കെട്ടിടം പണിക്കു വന്ന് 14 കാരിയെ പ്രലോഭിപ്പിച്ച് പീഡനം: യുവാവ് അറസ്റ്റിൽ

കൊട്ടിയം: അർദ്ധരാത്രിയിൽ വീട്ടിൽനിന്ന്‌ 14 വയസ്സുള്ള പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം കുറുമ്പക്കര ചരുവിള വടക്കതിൽ ശരത്ത് (24) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുൻപ് വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കു വന്ന ഇയാൾ പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത് ചങ്ങാത്തത്തിലായി.

ഇക്കഴിഞ്ഞ 22-ന് രാത്രി 11 മണിയോടെ വീട്ടിൽനിന്നു വിളിച്ചിറക്കിയ പെൺകുട്ടിയെ മോട്ടോർ ബൈക്കിൽ ഇയാളുടെ വീടിനടുത്തുള്ള ഷെഡ്ഡിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്. പെൺകുട്ടിയെ കാണാതായ പരാതിയിൽ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പെൺകുട്ടിയെയും ശരത്തിനെയും കണ്ടെത്തിയത്.

വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *