മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ
മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ (ആഗസ്റ്റ് 26) ഉച്ചക്ക് 2.30ന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള ഓൺലൈൻ വഴി നിർവഹിക്കും. മാംസ ഉത്പ്പാദനത്തോടൊപ്പം മാംസം ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ചിക്കൻ നഗറ്റ്സ് വിപണിയിലെത്തിക്കുന്നത്. മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം വിപുലപ്പെടുത്തുന്നത്.. മലബാർ മീറ്റ് പ്ലാൻ്റിൽ ഉത്പ്പാദിപ്പിച്ച് ബ്രഹ്മഗിരി ഔട്ട്ലെറ്റുകൾ വഴിയാണ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിലവിൽ വിപണനം നടത്തുന്നത്. ഫാർമേഴ്സ് ട്രേഡ് മാർക്കറ്റ് (എഫ്.ടി.എം.) യാഥാർത്ഥ്യമായതോടെ ഇതു വഴി കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാകും. കാസർഗോഡുള്ള ബ്രഹ്മഗിരി സാദിയ പ്ലാൻറിലും മൂല്യവർദ്ധിത ഉത്പ്പാദനം നടത്താൻ ലക്ഷ്യമിടുന്നു. ഇതു വഴി വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാനാകും. ബീഫ് – ചിക്കൻ കട്ട്ലെറ്റ്, മസാല പുരട്ടിയ ചിക്കൻ 65, ചിക്കൻ ലോലിപോപ്, ബീഫ് ചില്ലി, ചിക്കൻ ഡ്രംസ്റ്റിക്, ചിക്കൻ വിംഗ്സ്, ബീഫ് കീമ, ഡ്രൈ ബീഫ്, ബീഫ് – ചിക്കൻ അച്ചാർ എന്നിവയാണ് ബ്രഹ്മഗിരി മാംസ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളായി വിപണനം ചെയ്യുന്നത്.