പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും; ചാലക്കുടി തീരുത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും. ചാലക്കുടി തീരുത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായിരുന്നു.
423 മീറ്ററായതോടുകൂടിയാണ് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 424 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. സംഭരണശേഷിയ്ക്ക് മുകളില്‍ വെള്ളമെത്തുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്.
ഡാം തുറന്നാല്‍ വെള്ളമെത്തുക ചാലക്കുടി പുഴയിലേക്കാണ്. ചാലക്കുടിപുഴയിലേക്ക് വെള്ളമെത്തിയാല്‍ ആദ്യം വെള്ളം എത്തുക ആറങ്ങാലി എന്ന പ്രദേശത്തേക്കാണ്. മഴ ശക്തിപ്പെടുകയാണെങ്കില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.