സമൂഹ അടുക്കളയിലേക്ക് ഡിവൈഎഫ്ഐ യുടെ കൈത്താങ്ങ്
അമ്പലവയൽ: അമ്പലവയൽ ഗ്രാമ പഞ്ചയത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഡിവൈഎഫ്ഐ അമ്പലവയൽ മേഖല കമ്മിറ്റി 800 കിലോ പച്ചക്കറികൾ നൽകി. ഡിവൈഎഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. കെ ജി സുധീഷ് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ ഷമീറിന് കൈമാറി. ഡിവൈഎഫ്ഐ അമ്പലവയൽ മേഖല സെക്രട്ടറി ഷാനിബ്, പ്രസിഡന്റ് ഷിയാദ്, ജസീല, ജിനീഷ്, അനൂപ് എന്നിവർ പങ്കെടുത്തു.