പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിശദീകരണം ചോദിക്കുമെന്ന് സിപിഎം
കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ച എവിടെയും ചർച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധമെന്നും സംഘടനാവിരുദ്ധമാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.
പ്രതിഭയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാർട്ടി വേദിയിലാണ്. ഇക്കാര്യത്തിൽ വിശദീകരണം തേടും. പാർട്ടിയിൽ ഇതുവരെ ഉന്നയിക്കാത്ത ഒരു കാര്യം പരസ്യമായി ഫേസ്ബുക്ക് വഴി ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. അത് തികച്ചും സംഘടനാവിരുദ്ധമാണെന്നും നാസർ പറഞ്ഞു.