കൊവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് പരിശോധന കർശനമാക്കും
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. പോലീസ് പരിശോധന കർശനമാക്കും. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ കൊവിഡ് സബ് ഡിവിഷനുകൾ രൂപീകരിച്ചാകും പ്രവർത്തനം.
കണ്ടെയ്‌ന്മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി. സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹനപരിശോധന ശക്തമാക്കും. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക് ഡൗണാണ്.
സംസ്ഥാനത്ത് സീറോ സർവേ പ്രകാരം 55 ശതമാനം പേർ ഇനിയും രോഗസാധ്യതയുള്ളവരാണെന്നാണ് റിപ്പോർട്ട്. ജാഗ്രത കൈവിട്ടാൽ പ്രതിദിന കേസുകൾ വീണ്ടും മുപ്പതിനായിരം വരെ എത്തുമെന്നാണ് മുന്നറിയിപ്പ്.