പോലീസ് മേധാവി അന്തിമ പട്ടികയിൽ നിന്ന് തച്ചങ്കരി പുറത്ത്; ഡോ. ബി സന്ധ്യക്ക് സാധ്യത
സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള പട്ടികയിൽ നിന്ന് ടോമിൻ ജെ തച്ചങ്കരിയെ ഒഴിവാക്കി. വിജിലൻസ് ഡയറക്ടർ എസ് സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മീഷണർ അനിൽകാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ. ബി സന്ധ്യ എന്നിവർ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അവസാന മൂന്നംഗ പട്ടികയിൽ നിന്നാകും പുതിയ പോലീസ് മേധാവിയെ നിയമിക്കുക
ബി സന്ധ്യക്കാണ് കൂടുതൽ സാധ്യത കാണുന്നത്. 30 വർഷം സേവനം പൂർത്തിയാക്കിയ ഒമ്പത് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാനം യു.പി.എസ്.സിക്ക് കൈമാറിയത്. നിലവിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം ഡിജിപിയായ ടോമിൻ തച്ചങ്കരിക്കെതിരെയുള്ള വിജിലൻസ് കേസും മറ്റും സംബന്ധിച്ച് യു.പിഎസ്.സിക്ക് പരാതി പോയിരുന്നു.