യുക്തമായ തീരുമാനം: ജോസഫൈന്റെ രാജിയെ സ്വാഗതം ചെയ്ത് കെ കെ രമ
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് കെ കെ രമ എംഎൽഎ. രാജി വളരെ യുക്തമായ തീരുമാനമാണ്. വനിതാ കമ്മീഷൻ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാർട്ടിയുടെ ചരടുവലികൾക്ക് അപ്പുറം സ്വതന്ത്രമായ പ്രവർത്തനമുണ്ടാകണമെന്ന് കെ കെ രമ പറഞ്ഞു
വാളയാർ പെൺകുട്ടികളുടെ വിഷയം വന്നപ്പോൾ കമ്മീഷന് സ്വതന്ത്രമായി ഇടപെടാൻ കഴിയാതിരുന്നത് പാർട്ടിയുടെ ചരടുവലികൾ മൂലമാണ്. ഇതൊരു വ്യക്തിയുടെ വിഷയമല്ല. സ്വതന്ത്രമായ പ്രവർത്തനത്തിന് കഴിഞ്ഞില്ലെങ്കിൽ വനിതാ കമ്മീഷനെ കൊണ്ട് കാര്യമില്ലെന്നും കെ കെ രമ പറഞ്ഞു