വൈകിയെങ്കിലും ഉചിതമായ തീരുമാനം: ജോസഫൈന്റെ രാജിയിൽ പ്രതിപക്ഷ നേതാവ്
വനിതാ കമ്മീഷൻ സ്ഥാനത്ത് നിന്നുള്ള എം സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജി നേരത്തെ ആകാമായിരുന്നു. വനിതാ കമ്മീഷൻ പാവപ്പട്ട പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകണം. ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു
ന്യായീകരണ ക്യാപ്‌സൂളുകൾ ഇറക്കി രക്ഷിക്കാൻ ചിലർ ശ്രമിച്ചു. വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും സതീശൻ പറഞ്ഞു. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് എം സി ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്.