സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊറോണ ബാധ; 12 പേർ രോഗവിമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ട ജില്ലയിൽ രണ്ട് പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരായ നാല് പേർ ദുബൈയിൽ നിന്ന് എത്തിയവരാണ്. ഒരാൾ യു കെയിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നുമെത്തി. മൂന്ന് പേർക്ക് സമ്പർക്കം വഴി ലഭിച്ചതാണ്. 12 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ട ശുഭവാർത്തയും ഇതോടൊപ്പമുണ്ട്.
ആകെ 76,542 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 542 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് 122 പേരെ ആശുപത്രിയിലാക്കി. 4902 സാമ്പിളുകളാണ് ഇന്ന് പരിശോധനക്ക് അയച്ചത്. ഇതിൽ 3465 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 118 പേരാണ് ഇതിനകം കൊവിഡ് 19 ബാധിതരായത്. ഇതിൽ 91 പേരും വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 8 പേർ വിദേശികളുമാണ്. 19 പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.