Sunday, April 13, 2025
Business

മൈജിയിൽ സ്മാർട്ട്ചാലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.

ഓൺലൈൻ പഠന പരിമിതികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങായി സ്മാർട്ട് ചാലഞ്ച് പദ്ധതി ആവിഷ്കരിച്ചു. ഉപയോഗശൂന്യമായതോ ചെറിയ തകരാറുകൾ ഉള്ള ഫോണുകൾ ശേഖരിച്ച മൈജി കെയർ വഴി അവയുടെ കേടുപാടുകൾ തീർത്ത് പഠന ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾക്കു കൈ മാറുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവിഷ്കരിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കണക്റ്റഡ് ഇനിഷേറ്റീവും മൈജിയും ചേർന്നാണ് സ്മാർട്ട് ചാലഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ കളക്ടർ സാംബശിവ റാവു ഐഎഎസ് നിർവഹിച്ചു. സ്മാർട്ട് ചാലഞ്ചിലേക്ക് ജില്ലാ കളക്ടർ നല്കിയ മൊബൈൽഫോൺ
സ്മാർട്ട് ചാലഞ്ച് കോർഡിനേറ്റർ യു.പി ഏകനാഥനും മൈജി ചെയർമാൻ എ.കെ ഷാജിയും ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *