Friday, April 18, 2025
Kerala

‘പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകം’; കൊച്ചി സിറ്റി കമ്മിഷണർ

കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ. ഒരു എസ്. പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകളാണെന്നും കമ്മിഷണർ തുറന്ന് പറഞ്ഞു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമന്റെ വെളിപ്പെടുത്തൽ.

ഒരു വശത്ത് ലഹരിക്കെതിരെ പ്രതിരോധ കോട്ട തീർക്കുകയാണ് പൊലീസ്. ഇതിനിടയിലാണ് പോലീസുകാരുടെ മക്കൾക്കിടയിൽ തന്നെ ലഹരി ഉപയോഗം വ്യാപകമാണന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ വ്യക്തമാക്കിയത്. എല്ലാ റാങ്കിലുമുള്ള പോലീസുകാരുടെ മക്കളും ലഹരിക്ക് അടിമകളായിയുണ്ടെന്നും കമ്മിഷണർ പറഞ്ഞു.

പൊലീസ് ക്വട്ടേഴ്സിലും ലഹരിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണമെന്ന് പറഞ്ഞാണ് കമ്മിഷണർ പ്രസംഗം അവസാനിപ്പിച്ചത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമന്റെ വെളിപ്പെടുത്തൽ എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *