Thursday, January 9, 2025
Kerala

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്നു മണിക്ക് പി.ആർ.ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.

4,32,436 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർ സെക്കന്ററി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544, ഹ്യൂമാനിറ്റീസിൽ 74,482, കൊമേഴ്സിൽ 10,81,09 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 28495 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം ഹയർ സെക്കന്ററിക്ക് 83. 87 ശതമാനവും വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 78.26 ശതമാനവുമായിരുന്നു വിജയം.

ഗ്രേസ് മാർക്ക് പുന:സ്ഥാപിച്ച സാഹചര്യത്തിൽ വിജയശതമാനം ഉയരുമെന്നാണ് സൂചന. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മണി മുതൽ പിആർഡിയുടേയും ഹയർ സെക്കൻഡറിയുടേയും കൈറ്റിന്റേയും വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ :

http://www.keralaresults.nic.in http://www.prd.kerala.gov.in http://www.result.kerala.gov.in http://www.examresults.kerala.gov.in, http://www.results.kite.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *