Wednesday, January 8, 2025
Kerala

ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; പരീക്ഷകൾ ഇന്ന് ആരംഭിക്കും

 

സംസ്ഥാനത്തെ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മൊത്തം 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ. ഇന്നാണ് പരീക്ഷകൾ ആരംഭിക്കുന്നത്. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതും.

ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിൽ ആണ്; മൊത്തം 2,08411വിദ്യാർത്ഥികൾ. കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. രാവിലെ 9 30നും ഉച്ചയ്ക്ക് രണ്ടിനുമാണ് പരീക്ഷ.

കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങൾ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു. സർക്കാർ എന്നും വിദ്യാർഥി പക്ഷത്താണ്. ഏതു കാര്യത്തെയും കണ്ണുമടച്ച് വിമർശിക്കുന്നവരെ പൊതുജനം തിരിച്ചറിയുന്നുണ്ടെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *