Sunday, April 13, 2025
Kerala

മുട്ടായി പോലെ മധുരമുള്ള ആളുകളോട് എങ്ങനെ ക്രൂരത കാണിക്കാനാകുന്നു; ലക്ഷദ്വീപിന് പിന്തുണയുമായി സിതാര

 

ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്ററുടെ വികലമായ നയങ്ങളിൽ പൊറുതിമുട്ടിയ ലക്ഷദ്വീപ് വാസികൾക്ക് പിന്തുണയുമായി ഗായിക സിതാര. ലോകമാകെ ഒരു വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാൻ സാധിക്കുന്നതെന്ന് സിതാര ചോദിച്ചു. ഫേസ്ബുക്ക് വഴിയാണ് സിതാരയുടെ പ്രതികരണം

ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാൽ അവർക്ക് കേരളമാണ്! ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *