ട്വന്റി 20ക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ; സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കിറ്റക്‌സ് കമ്പനിയുടെ ട്വന്റി 20 എന്ന കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വന്റി 20യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. എങ്കിലും ട്വന്റി 20യിൽ വലിയ പ്രതീക്ഷയുണ്ട്. ബിജെപിയിൽ ചേർന്ന ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി 20ക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുന്നത്തുനാട് മത്സരിക്കുമെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ് പ്രഖ്യാപിച്ചത്.