ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടകളും; വിമുക്തഭടൻ അറസ്റ്റിൽ
ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ അറസ്റ്റിൽ. പോക്സോ കേസ് രജിസ്റ്റർ ചെയ്താണ് വിമുക്തഭടനെ അറസ്റ്റ് ചെയ്തത്. പൗഡിക്കോണം സ്വദേശി മധുവാണ് (53) ശ്രീകാര്യം പൊലീസിൻ്റെ പിടിയിലായത്.
ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും പതിവായതോടെ കുട്ടിയുടെ മാതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മധുവിനെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.