പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ ബുള്ളറ്റിലെത്തി നഗ്നതാ പ്രദർശനം; ക്യാമറയിൽ കുടുങ്ങി പ്രതി
പത്തനംതിട്ടയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം. ബുള്ളറ്റിലെത്തിയ ആളാണ് നഗ്നതാപ്രദർശനം നടത്തിയത്. ഏകദേശം നാൽപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് നഗ്നതാപ്രദർശനം നടത്തിയത്. ഇയാൾ സ്ഥിരമായി ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുമെന്നാണ് പെൺകുട്ടികൾ പരാതി പറയുന്നത്
ഇത് സ്ഥിരമായതോടെയാണ് പെൺകുട്ടികൾ ഇയാളുടെ ചെയ്തി മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങളടക്കമാണ് പോലീസിൽ പരാതി നൽകിയത്. ഇയാളെ പിടികൂടാൻ പോലീസ് തെരച്ചിൽ ആരംഭിച്ചു.