ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടികള്‍; ഇന്ന് വിശദമായ നിയമചര്‍ച്ചകള്‍ക്ക് തയാറെടുത്ത് രാജ്ഭവന്‍
ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന തിരിച്ചടികളെത്തുടര്‍ന്ന് വിശദമായ നിയമചര്‍ച്ചകള്‍ക്ക് തയാറെടുത്ത് രാജ്ഭവന്‍. ഇന്ന് തിരുവനന്തപുരത്തെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമവിദഗ്ധരുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമചര്‍ച്ചകള്‍ക്ക് രാജ്ഭവന്‍ ഒരുങ്ങുന്നത്.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ചട്ടവിരുദ്ധമെന്ന ഹര്‍ജിക്കാരുടെ വാദത്തിനാണ് ഇന്നലെ ഹൈക്കോടതി അംഗീകാരം നല്‍കിയത്. സെനറ്റംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നാണ് ഗവര്‍ണര്‍ ആരോപിച്ചത്. ചാന്‍സലറായ തനിക്കെതിരെ പ്രവര്‍ത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്.
വിസിയെ തെരഞ്ഞെടുക്കാനുള്ള സര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെനറ്റ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയി. ഇതോടെയാണ് ചാന്‍സലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്.