ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടി; സ്ഥിരീകരിച്ച് ഗവര്‍ണര്‍
ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന് മാത്രമായി നിയമനിര്‍മാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലില്‍ വേഗത്തില്‍ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍ സംസ്ഥാനത്ത് മാത്രമായി തീരുമാനമെടുക്കാനാകില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ഇതിനായി കേന്ദ്രത്തിന്റെ അനുമതി വേണം. ഇത് കൂടി പരിഗണിക്കണമെന്നും ഗവര്‍ണര്‍ പറയുന്നു.
നിയമോപദേശം തേടിയ ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തും. വിസി നിര്‍ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കുന്ന ബില്ലില്‍ ഇതുവരെ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല.