രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്തിനെന്ന് മുഖ്യമന്ത്രി; എന്തിന് വഴങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പറയണം
രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിർദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എന്താണ് മാറ്റിവെക്കാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ല. ഇത്തരം നടപടിക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി പറയണം.
എന്തിന് വഴങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പട്ടു. പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാൻ ശ്രമിക്കുകയാണ്. ഭക്ഷ്യക്കിറ്റ്, ക്ഷേമ പെൻഷൻ എന്നിവ മുടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട്ട് ലക്ഷ്യമിടുന്നുവെന്നതിന്റെ തെളിവാണിത്
ഏപ്രിലിൽ വിതരണം ചെയ്യുന്നത് വിഷു കിറ്റാണെന്ന് ആരാണ് പ്രതിപക്ഷ നേതാവിനോട് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. വോട്ട് പോരട്ടെ എന്ന് കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.